കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു

By Staff Reporter, Malabar News
KSRTC Salary crisis
Representational Image
Ajwa Travels

തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം നല്ല രീതിയിൽ മുന്നേറിയിട്ടും ശമ്പളം നൽകാൻ കഴിയാത്തത് ഉദ്യോഗസ്‌ഥരുടെ കെടുകാര്യസ്‌ഥത ആണെന്ന് ജീവനക്കാർ പറയുന്നു.

ഇതിനിടെ തിങ്കളാഴ്‌ച മുതൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

അതേസമയം കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി മാനേജ്‌മെന്റ്. അവധികൾ ചീഫ് ഓഫീസ് നിർദ്ദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിർദ്ദേശം നൽകി. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ ക്യാൻസലേഷൻ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. കൂടാതെ ജീവനക്കാരുടെ അഭാവമുണ്ടായാൽ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് ഉത്തരവിട്ടു.

Read Also: ചരിത്ര നേട്ടം; കെ ശ്രീകാന്ത് ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE