ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്മാന് ഖാനും ഒന്നിക്കുന്ന ചിത്രമായ പത്താന്റെ ക്ളൈമാക്സ് ചിത്രീകരണം ബുര്‍ജ് ഖലീഫയിൽ. ബോളിവുഡ് ഇതുവരെ കാണാത്ത ക്ളൈമാക്സ് രംഗങ്ങളാണ് പത്താനിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ലന്‍ കഥാപാത്രത്തെ നേരിടാന്‍ ഷാറൂഖിനൊപ്പം സല്‍മാനും എത്തുമ്പോള്‍ ആരാധകര്‍ ആകാംഷയിലാണ്.
ദീപാവലിക്ക് പത്താന് തിയേറ്ററുകളിലെത്തും. ഒളിവുഡിലെ മുൻനിര നായകൻമാരോടൊപ്പം ദീപിക പദുക്കോണും ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. കുച്ച് കുച്ച് ഹോതാ ഹേ, ഹര്‍ദില്‍ ജോ പ്യാര് കരേഗ, ഹം തുമാരേ ഹേ സനം, ഓം ശാന്തി ഓം, ട്യൂബ് ലൈറ്റ്, സീറോ എന്നിവയാണ് ഇതിനുമുൻപ് ഷാറൂഖ് ഖാനും സല്മാന് ഖാനും ഒരുമിച്ച് അഭിനയിച്ചത്.
Read also: റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രം; നിർമ്മാണം ഷാരൂഖ് ഖാൻ