റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രം; നിർമ്മാണം ഷാരൂഖ് ഖാൻ

By Team Member, Malabar News
roshan mathew
Representational image
Ajwa Travels

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളി നടൻ റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നു. ‘ഡാർലിംഗ്‌സ്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ്. ഒപ്പം തന്നെ നിർമ്മാണം നിർവഹിക്കുന്നത് ബോളിവുഡ് സൂപ്പർ സ്‌റ്റാർ ഷാരൂഖ് ഖാൻ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനാൽ തന്നെ മലയാളി താരം റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാൻ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായികയായി എത്തുന്നത്. ആലിയയുടെ അമ്മയായി  ഷെഫാലി ഷായും ചിത്രത്തിൽ എത്തുന്നുണ്ട്. അമ്മ-മകൾ ബന്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഇവർക്കൊപ്പം വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.

ജസ്‍മീത് കെ റീന്‍ ആണ് ഡാർലിംഗ്‌സ്‌ സംവിധാനം ചെയ്യുന്നത്. അദ്ദേഹം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. മുംബൈയിലെ മധ്യവര്‍ഗ ജീവിതത്തിന്റെ പശ്‌ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഈ മാസമോ അടുത്ത മാസമോ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് റെഡ് ചില്ലീസിന്റെ പദ്ധതി. റോഷൻ മാത്യു ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കാൻ സാധിച്ച താരമാണ് റോഷൻ മാത്യു.

Read also : ‘മരട് 357’ വിവാദത്തിൽ; ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE