തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു, ബംഗാളില്‍ സ്ഥിതി ആശങ്കാജനകം

By Team Member, Malabar News
Malabarnews_samaresh das
Samaresh Das
Ajwa Travels

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യം. ബംഗാളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംഎല്‍എ ആണ് ഇദ്ദേഹം. ജൂണില്‍ മറ്റൊരു തൃണമൂല്‍ എംഎല്‍എ ആയ തമനാഷ് ഘോഷും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയുമായ മമത ബാനര്‍ജി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
76 കാരനായ ദാസ് ഈസ്റ്റ് മിഡ്‌നാപൂരിലെ എഗ്ര മണ്ഡലത്തില്‍ നിന്നും മൂന്ന് വട്ടം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിനെ വൃക്ക രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആയ സുഭാഷ് ബോസും, മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തിയും കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.

ബംഗാളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1.16 ലക്ഷമാണ്. 2428 പേരാണ് ഇതുവരെ മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 3066 രോഗബാധയും 51 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക വര്‍ധിക്കുകയാണ്. മുതിര്‍ന്ന പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണവും സംസ്ഥാനത്തിന് വലിയ രീതിയില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE