സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

By Trainee Reporter, Malabar News
sanjith murder case-palakkad
Ajwa Travels

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ്(23) പിടികൂടിയത്. ഇയാൾ കോഴിക്കോട് മടവൂർ കൊടക്കാവൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

പ്രതിയെ കുന്ദമംഗലം പോലീസ് കസ്‌റ്റഡിയിൽ എടുത്ത് അന്വേഷണ സംഘത്തിന് കൈമാറി. വീട്ടിൽ ഒളിച്ചു താമസിക്കാൻ സൗകര്യം ഒരുക്കിയതിന് ഇയാളുടെ സുഹൃത്തും വീട്ടുടമയുടെ മകനുമായ മൂസയെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിൽ ഒരാളുടെ കോൾ ലിസ്‌റ്റിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത്‌ പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.

Most Read: പോലീസ് തലപ്പത്തെ അഴിച്ചുപണി സ്വാഭാവിക നടപടി; ആശങ്കപ്പെടേണ്ടതില്ല- വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE