സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം

By Desk Reporter, Malabar News
Santhwana Sadhanam_Malabar News
ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി 'എന്റെ കൈനീട്ടം' പദ്ധതിയുടെ ഭാഗമാകുന്നു
Ajwa Travels

മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ ‘എന്റെ കൈനീട്ടം’ പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയ സമുന്നത നേതാക്കളാണ് ‘എന്റെ കൈനീട്ടം’ പരിപാടിയിൽ പങ്കാളികളായി മുന്നോട്ടുവന്നത്.

എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പൂര്‍ത്തിയാകുന്ന സാന്ത്വനസദനം ഡിസംബർ 20നാണ് സമൂഹത്തിനായി സമർപ്പിക്കുന്നത്. തിരക്കിട്ട പ്രവർത്തനങ്ങളാണ് ഇതിനായി നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ലാ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ എന്റെ കൈ നീട്ടം പദ്ധതിയില്‍ പങ്കാളികളായി.

എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി, ജനറല്‍ സെക്രട്ടറി കെപി ജമാല്‍ കരുളായി, എപി ബഷീര്‍ ചെല്ലക്കൊടി, സിദ്ധീഖ് സഖാഫി വഴിക്കടവ്, വിപിഎം ഇസ്ഹാഖ് എന്നിവര്‍ ഇന്നത്തെ പരിപാടികൾക്ക് നേതൃത്വം നല്‍കി. ജില്ലയിലെ മുപ്പതിനായിരം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും വരും ദിവസങ്ങളിൽ ‘എന്റെ കൈനീട്ടം’ പദ്ധതിയില്‍ പങ്കാളികളാകും.

ബുധനാഴ്‌ച സോണ്‍, സര്‍ക്കിള്‍ നേതാക്കളുടെ നേതൃത്വത്തിലും 26ന് യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ പ്ളക്കാര്‍ഡുമേന്തി സാന്ത്വനസദന പ്രചാരണം നടത്തും. അതാത് യൂണിറ്റുകളില്‍ നിന്ന് എന്റെ കൈനീട്ടം കവര്‍ ജില്ലാ നേതാക്കള്‍ ഏറ്റു വാങ്ങും. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുക, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുക, തെരുവിലലയുന്നവരെ സംരക്ഷിക്കുക തുടങ്ങി വിവിധ ബഹുമുഖ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സാന്ത്വനസദനം ഡിസംബര്‍ 20ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സമൂഹത്തിന് സമര്‍പ്പിക്കും.

കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി എന്റെ കൈനീട്ടം പദ്ധതിയിൽ പങ്കാളിയാകുന്നു

Most Read: നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE