നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

By Trainee Reporter, Malabar News
fuel-price-india
Ajwa Travels

ന്യൂഡെൽഹി: തുടർച്ചയായ നാലാമത്തെ ദിവസവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്.

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ 4 ദിവസം കൊണ്ട് പെട്രോളിന് 46 പൈസയും ഡീസലിനും 79 പൈസയുമാണ് കൂട്ടിയത്. പെട്രോൾ വില വർധിപ്പിക്കുന്നത് സെപ്റ്റംബർ 22 മുതൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഒക്‌ടോബർ 2 മുതൽ ഡീസലിന്റെ വിലയും വർധിപ്പിച്ചിട്ടില്ലായിരുന്നു.

ഒരു ലിറ്റർ പെട്രോളിന് കോഴിക്കോട് 81.93 രൂപയും ഡീസലിന് 75.42 രൂപയുമാണ് നിലവിലെ വില. മുംബൈയിൽ പെട്രോൾ ഒരു ലിറ്ററിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമാണ് നിലവിലെ നിരക്ക്.

Read also: ചെമ്പന്‍ വിനോദും മംമ്തയും എത്തുന്ന ‘അണ്‍ലോക്ക്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE