ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്‌ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും

By Staff Reporter, Malabar News
kamal-hasan-sarath-kumar
Ajwa Travels

ചെന്നൈ: നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിക്കും. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച നടത്തിയത്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ കക്ഷികളുടെ പിന്തുണയും കമൽ തേടിയിരുന്നു.

എൻഡിഎ സഖ്യകക്ഷിയായിരുന്നു സമത്വ മക്കൾ കക്ഷി. ആൾവാർപേട്ടിലെ ഓഫിസിലെത്തിയാണ് ശരത് കുമാർ കമൽ ഹാസനെ കണ്ടത്. മാർച്ച് ഒന്നു മുതൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥികളെ തിര‍ഞ്ഞെടുക്കാനുള്ള ചർച്ചകൾ ആരംഭിക്കും. കൂടുതൽ മണ്ഡലങ്ങളിൽ കമലിന്റെ പാർട്ടിയാവും മൽസരിക്കുക. മാർച്ച് മൂന്ന് മുതലാണ് തമിഴ്‌നാട്ടിൽ കമൽ ഹാസൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.

Read Also: ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE