‘സർദാർ’ മോഷൻ പോസ്‌റ്ററെത്തി; വ്യത്യസ്‌ത ഗെറ്റപ്പിൽ കാർത്തി, ചിത്രത്തിൽ രജീഷ വിജയനും

By Staff Reporter, Malabar News
sardar movie
Ajwa Travels

പിഎസ് മിത്ര കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘സർദാറി’ന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. കാർത്തി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്‌റ്റർ പങ്കുവെച്ചത്. ‘കർണനി’ലൂടെ തമിഴിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി താരം രജീഷ വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

കാർത്തിയുടെ വ്യത്യസ്‌ത ഗെറ്റപ്പാണ് മോഷൻ പോസ്‌റ്ററിൽ ഉള്ളത്. മുടിയും താടിയുമെല്ലാം നരച്ച് അൽപം പ്രായം തോന്നുന്ന ഗെറ്റപ്പിലാണ് കാർത്തി. ഇത് ആദ്യമായാണ് കാർത്തി പ്രായമായ ഗെറ്റപ്പിൽ അഭിനയിക്കുന്നത്. അതേസമയം പിഎസ് മിത്ര നേരത്തെ സംവിധാനം ചെയ്‌ത ‘ഇരുമ്പുതിറൈ’, ‘ഹീറോ’ തുടങ്ങിയ ചിത്രങ്ങൾ പോലെ തന്നെ ‘സർദാറും’ സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാർ നിർമിക്കുന്ന ചിത്രത്തിൽ രജീഷ വിജയനെ കൂടാതെ രാശി ഖന്നയും മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്.

ഭാഗ്യരാജ് കണ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ‘സുൽത്താനാ’ണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മലയാളി നടൻമാരായ ലാലും ഹരീഷ് പേരടിയും പ്രധാന ശേഷം കൈകാര്യം ചെയ്‌തിരുന്നു.

Read Also: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE