സർക്കാർ ഓഫിസുകൾ ശനിയാഴ്‌ചയും പ്രവർത്തിക്കും; ഉത്തരവ് പുറത്തിറങ്ങി

By Team Member, Malabar News
Government Office
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് ഇനിമുതൽ ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുകയും, നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്‌ത ശേഷമാണ് ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കഴിഞ്ഞ മാസങ്ങളിലാണ് ശനിയാഴ്‌ച അവധി ദിവസം ആയിരിക്കുമെന്നും, സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇതേ തുടർന്ന് സെക്രട്ടറിയേറ്റ് ഉൾപ്പടെ എല്ലാ സർക്കാർ സ്‌ഥാപനങ്ങളും ശനി, ഞായർ ദിവസങ്ങളിൽ അവധി ആയിരുന്നു.

നിലവിൽ സർക്കാർ ഉത്തരവ് പുറത്തിറക്കിയതോടെ സംസ്‌ഥാനത്ത് ഇനി മുതൽ ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. അതിനാൽ ഇതിനനുസരിച്ച് സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളും തുടർ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also: ത്രിപുരയിൽ ഇടതുപക്ഷം ആക്രമിക്കപ്പെടുന്നു; നടപടി ആവശ്യപ്പെട്ട് യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE