സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 595 പേരുടെ നില ഗുരുതരമാണ്.

രാജ്യത്ത് 387 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്. നാല് മരണവും ഇന്ന് റിപ്പോര്‍ട് ചെയ്‌തു. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,424 ആണ്. 3,74,799 പേര്‍ ഇതുവരെ രോഗമുക്‌തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 6,613 ആണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

തലസ്‌ഥാന നഗരമായ റിയാദിലാണ് വൈറസ് വ്യാപനം കൂടുതല്‍. 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട് ചെയ്‌ത പുതിയ കോവിഡ് കേസുകള്‍ ഇപ്രകാരമാണ്: റിയാദ്- 184, കിഴക്കന്‍ പ്രവിശ്യ- 73, മക്ക- 66, അല്‍ ഖസീം- 14, ഹാഇല്‍- 12, മദീന- 12, വടക്കന്‍ അതിര്‍ത്തി മേഖല- 12, തബൂക്ക്- 8, അസീര്‍- 6, അല്‍ജൗഫ്- 6, ജീസാന്‍- 5, അല്‍ബാഹ- 4, നജ്‌റാന്‍- 2.

Read Also: ഡെല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE