സൗദി കോവിഡ്; 1,086 രോഗമുക്‌തി, 1,146 രോഗബാധ, 11 മരണം

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,146 പേർക്ക്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,25,730 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 1,086 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 5,06,089 പേരാണ് സൗദിയിൽ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,237 ആയി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.26 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

നിലവില്‍ 11,404 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരില്‍ 1,377 പേര്‍ ഗുരുതരാവസ്‌ഥയിൽ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകൾ: റിയാദ്- 243, കിഴക്കന്‍ പ്രവിശ്യ- 209, മക്ക- 196, അസീര്‍- 84, ജീസാന്‍- 79, അല്‍ ഖസീം- 68, മദീന- 64, ഹായില്‍- 56, നജ്റാന്‍- 53, അല്‍ബാഹ- 34, വടക്കന്‍ അതിര്‍ത്തി മേഖല- 33, തബൂക്ക്- 19, അല്‍ ജൗഫ്- 8.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 2,66,25,085 ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്‌തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE