സൗദിയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന

By News Desk, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്നും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്‌. രോഗമുക്‌തരുടെ എണ്ണവും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട് ചെയ്‌തു.

ചികിൽസയിൽ കഴിഞ്ഞവരിൽ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്‌. രാജ്യത്ത് ഇതുവരെ 4,37,569 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 4,21,726 കേസുകളിൽ രോഗമുക്‌തി ഉണ്ടായി. ആകെ മരണസംഖ്യ 7,214 ആയി.

രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,629 ആയി ഉയർന്നു. ഇവരിൽ 1,365 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 12,265,925 ഡോസ് കോവിഡ് വാക്‌സിൻ നൽകി.

Kerala News: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല; ആരോഗ്യമന്ത്രിക്ക് ആദ്യ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE