കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്‌തി, 322 പുതിയ രോഗികൾ, 6 മരണം

By Staff Reporter, Malabar News
saudi covid
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്‌തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,77,383 ആണ്. ഇതിൽ 3,68,305 പേർ സുഖം പ്രാപിച്ചു. ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 6494 ആണ്.

രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. നിലവിൽ 2584 പേരാണ് രാജ്യത്തെ വിവിധ ഇടങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 481 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‌ത പുതിയ കേസുകൾ ഇപ്രകാരമാണ്: റിയാദ്- 167, കിഴക്കൻ പ്രവിശ്യ- 66, മക്ക- 37, അസീർ- 8, നജ്റാൻ- 8, അൽജൗഫ്- 7, അൽഖസീം- 6, മദീന- 5, ജീസാൻ- 5, വടക്കൻ അതിർത്തി മേഖല- 5, ഹാഇൽ- 4, തബൂക്ക്- 3, അൽബാഹ- 1.

National News: കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്‌തത്‌ ബിജെപി; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE