കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു

By Trainee Reporter, Malabar News
Malabarnews_covid in saudi
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിൽസയിലാണ്.

തിങ്കളാഴ്‌ച 231 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,55,489 ആയി. 16 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആകെ മരണസംഖ്യ 5,877 ആണ്.

445 പേർ കോവിഡ് മുക്‌തരായി. ഇതോടെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,43,816 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ റിയാദിലാണ്. 46 കോവിഡ് കേസുകളാണ് റിയാദിൽ റിപ്പോർട്ട് ചെയ്‌തത്‌. ജിദ്ദ (18), മക്ക (18), ദമ്മാം (14), യാംബു (13), മദീന (11), ഹാഇൽ (11), നജ്‌റാൻ (10), ഉനൈസ (9), ബുറൈദ (8), മുബറസ് (6), ഖമീസ് മുശൈത് (5), ദഹ്റാൻ (4), തബൂക്ക് (4) എന്നിങ്ങനെയാണ് സൗദിയിലെ പ്രധാന നഗരങ്ങളിൽ പുതുതായി രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം.

Read also: യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE