റിയാദ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കാരണം സൗദി പൗരൻമാർക്ക് പോകാൻ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ, പുതുക്കിയ പട്ടികയിൽ ഇന്ത്യയുടെ പേരുണ്ട്.
ലബനാൻ, തുർക്കി, യമൻ, സിറിയ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്നാം, എത്യോപ്യ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരൻമാർക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളിൽ സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാകും എന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Most Read: 85 സ്പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ