പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ക്ക് തുടക്കമിട്ട് സൗദി

By Trainee Reporter, Malabar News
In Saudi Arabia, indigenization will take effect in more areas
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചു. റിയാദിലും ജിദ്ദയിലുമാണ് ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചത്. കോളേജുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍ രണ്ട് കോളേജുകളാണ്  രാജ്യത്ത് തുടങ്ങുന്നത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കോളേജുകളാവും ഇത്. കോളേജുകളിലൂടെ 4000ത്തിലധികം പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

പെണ്‍കുട്ടികളായ ട്രെയിനികള്‍ക്ക് ഡിജിറ്റല്‍ തൊഴില്‍ മേഖലയിലേക്കുള്ള പരിശീലനം നല്‍കാന്‍ ഇതിലൂടെ സാധിക്കും. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് മാനേജ്‌മെന്റ് , മീഡിയ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍, റോബോട്ടിക്‌സ് , സ്‍മാർട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളിലെല്ലാം പരിശീലനം നല്‍കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും. സ്ത്രീകളുടെ ഉന്നമനത്തിനും ദേശീയ സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനും പദ്ധതി സഹായിക്കും. പെണ്‍കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും യോജിച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കുന്ന വിധമാണ് പദ്ധതി തയാറാക്കുന്നത്.

Read also:എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE