എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം

By Team Member, Malabar News
Malabarnews_air india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര്‍ അതിന്റെ ഒറിജിനല്‍ 96 മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ എത്തിക്കണമെന്നും എയര്‍ ഇന്ത്യ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

യാത്രക്കാര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആണെന്നതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയോ കൈയെഴുത്തിലുള്ള കോവിഡ് പരിശോധ ഫലങ്ങളോ ഇനി മുതല്‍ സ്വീകരിക്കില്ല എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഒപ്പം തന്നെ പരിശോധന ഫലങ്ങള്‍ അംഗീകൃത മെഡിക്കല്‍ ലാബുകളില്‍ നിന്നുള്ളത് ആയിരിക്കണമെന്നതും നിര്‍ബന്ധമാണ്.

Read also : കാര്‍ഷിക ബില്‍; തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നിവയുടെ അംഗീകൃത ലാബുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ ലാബുകളുടെ ലെറ്റര്‍ ഹെഡില്‍ സീലും ഒപ്പും പതിച്ചിരിക്കണം. ഒപ്പം പരിശോധന ഫലം ഇംഗ്ലീഷില്‍ തന്നെ ടൈപ്പ് ചെയ്‌തിരിക്കേണ്ടതും നിര്‍ബന്ധമാണ്. യാത്രക്കാര്‍ 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തിയിരിക്കുകയും വേണം.

ഇന്ത്യയില്‍ നിന്നും യുഎഇ ലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Read also : ജനങ്ങള്‍ക്ക് ആശ്വാസം; മംഗല്‍പാടി ഡയാലിസിസ് കേന്ദ്രം 22 ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE