മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

By News Desk, Malabar News
Malabarnews_saudhiarabia
Representation Image
Ajwa Travels

കഴിഞ്ഞ മാസം സൗദിയില്‍ ലൈസന്‍സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില്‍ അവസരങ്ങളും.

സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. നിര്‍മ്മാണത്തിലുള്ളതടക്കം ആകെ 9,357 വ്യവസായ സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്. പുതിയ 71 വ്യവസായ ശാലകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2991 പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും എന്നാണ് വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന 12 പദ്ധതികള്‍, നോണ്‍-മെറ്റാലിക് ധാതുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന എട്ട് ഫാക്ടറികള്‍, ഫോംഡ് മിനറല്‍സ് ഉല്‍പാദനത്തിനായി അഞ്ച് ഫാക്ടറികള്‍, പ്ലാസ്റ്റ്ക്, റബര്‍ എന്നിവയുടെ ഉല്‍പാദനത്തിനായി ആറ് ഫാക്ടറികള്‍ എന്നിവയൊക്കെയാണ് കഴിഞ്ഞ മാസം ലൈസന്‍സ് അനുവദിച്ചവയില്‍ പ്രധാനം. .

ജൂലൈ മാസത്തില്‍ 115 കോടി റിയാല്‍ നിക്ഷേപത്തില്‍ 86 വ്യവസായ പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് മാസം 542 സ്വദേശികള്‍ക്കും, 565 വിദേശികള്‍ക്കും വ്യവസായ മേഖലയില്‍ തൊഴില്‍ ലഭിച്ചതായാണ് മന്ത്രാലയം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE