സൗദിയിൽ 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; കൂടുതൽ കേസുകൾ മക്കയിൽ

By News Desk, Malabar News
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യുന്നത് മക്ക മേഖലയിലാണ്. കുറച്ച് ദിവസങ്ങളായി മക്കയിൽ മുന്നൂറിന് മുകളിലാണ് പുതിയ രോഗികളുടെ പ്രതിദിന എണ്ണം.

മക്കയിൽ 373 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,1290 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി.

ഇവരിൽ രോഗമുക്‌തരുടെ എണ്ണം 4,61,628 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,743 ആയി. രാജ്യത്ത് നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 11,331 ആയി കുറഞ്ഞു. ഇതിൽ 1,466 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

Entertainment News: സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE