കോവിഡിനെ തുടച്ചുനീക്കാന്‍ സൗദി; ഇനി രോഗമുക്‌തി നേടാനുള്ളത് 3.5% മാത്രം

By Staff Reporter, Malabar News
saudi covid image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 286. അതേസമയം 448 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.50 ശതമാനമായി. കൂടാതെ ഇന്ന് 16 കോവിഡ് മരണവും രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുണ്ട് .

റിയാദിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 76 പേര്‍ക്കാണ് റിയാദില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്.

നിലവില്‍ സൗദിയിലെ 206 പട്ടണങ്ങളാണ് കോവിഡിന്റെ പിടിയിലുള്ളത്.ഹൈല്‍ (30), മദീന (28), ദമ്മാം (15), തൈഫ് (11), ജിദ്ദ (11) തുടങ്ങിയ നഗരങ്ങളിലാണ് ഇന്ന് കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. സൗദിയിലെ 60 നഗരങ്ങില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായാണ് കണക്കുകള്‍.

രാജ്യത്ത് ഇതുവരെ 91,71,201 സ്രവ സാമ്പിളുകളുടെ പിസിആര്‍ ടെസ്‌റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 57,434 സാമ്പിളുകളുടെ ടെസ്‌റ്റ് നടത്തി.

രാജ്യത്ത് 6,983 രോഗികളാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 793 പേരുടെ നില ഗുരുതരമാണ്. ഇതുവരെയായി 354,527 പേര്‍ക്കാണ് രാജ്യത്താകെ കോവിഡ് സ്‌ഥിരീകരിച്ചത്. 341,956 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.

Read Also: ജ്വല്ലറി തട്ടിപ്പുക്കേസ്; എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE