കോവിഡ്; സൗദിയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

By Staff Reporter, Malabar News
Saudi-covid update
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 175 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ എണ്ണം 364271156 ആയി.

അതേസമയം 156 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ശതമാനമായി. 356013 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്‌തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

നാല് മരണവും സൗദിയില്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത് 6404 പേര്‍ക്കാണ്. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

സൗദിയില്‍ വിവിധ ഇടങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത് നിലവില്‍ 1954 പേരാണ്. ഇവരില്‍ 307 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകള്‍ ഇപ്രകാരമാണ്: കിഴക്കന്‍ പ്രവിശ്യ (45), റിയാദ് (43), മക്ക (43), മദീന (9), അസീര്‍ (8), നജ്‌റാന്‍ (6), ഖസീം (5), തബൂക്ക് (4), വടക്കന്‍ അതിര്‍ത്തി മേഖല (3), ജീസാന്‍ (3), ഹാഇല്‍ (2), അല്‍ജൗഫ് (2), അല്‍ബാഹ (2).

National News: തീവ്രവാദികളെ കശ്‌മീരിലേക്ക് കടത്താന്‍ പാക് ബോധപൂര്‍വം ശ്രമിക്കുന്നതായി ബിഎസ്എഫ് ഐജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE