സൗദി കോവിഡ്; 1067 രോഗബാധ, 12 മരണം

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,067 പേർക്ക്. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ 895 പേർ മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്.

അതേസമയം രാജ്യത്ത് ചികിൽസയിലായിരുന്ന 12 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 7,249 ആയി.

രാജ്യത്ത് ഇതുവരെ 4,40,914 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 4,24,690 പേർ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

നിലവിൽ 8,975 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട് ചെയ്‌ത രോഗികളുടെ എണ്ണം: മക്ക- 322, റിയാദ്- 292, കിഴക്കൻ പ്രവിശ്യ- 138, മദീന- 105, ജീസാൻ- 54, അസീർ- 35, അൽഖസീം- 33, നജ്റാൻ- 26, തബൂക്ക്- 25, ഹായിൽ- 17, അൽബാഹ- 12, വടക്കൻ അതിർത്തി മേഖല- 5, അൽജൗഫ്- 3.

അതേസമയം രാജ്യത്ത് ഇതുവരെ 12,774,787 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌.

Read Also: സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE