സൗദിയിൽ 1072 പേർക്ക് കൂടി കോവിഡ്

By Staff Reporter, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 1072 പേർക്ക്. 858 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 9 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 4,11,263 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇതിൽ 3,94,529 പേർ രോഗമുക്‌തരായി. 6,887 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി. 96 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്. അതേസമയം മരണനിരക്ക് 1.7 ശതമാനമാണ്.

നിലവിൽ 9,847 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിൽസയിലുള്ളത്. ഇവരിൽ 1,224 പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രാലയം അറിയിച്ചു.

റിയാദ് മേഖയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. മറ്റ് മേഖലകളിൽ പുതുതായി റിപ്പോർട് ചെയ്‌ത രോഗികളുടെ എണ്ണം: റിയാദ്- 447, മക്ക- 236, കിഴക്കൻ പ്രവിശ്യ- 164, മദീന- 42, അസീർ- 41, ജീസാൻ- 28, അൽഖസീം- 26, തബൂക്ക്- 23, ഹായിൽ- 20, വടക്കൻ അതിർത്തി മേഖല- 14, നജ്റാൻ- 11, അൽ ജൗഫ്- 10, അൽബാഹ- 10.

Kerala News: വാക്‌സിൻ ക്യാംപയിൻ ഏറ്റെടുത്ത് ജനം; ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE