സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; രാജ്‌നാഥ്‌ സിങ്

By News Desk, Malabar News
Rajnath singh_savarkkar
Ajwa Travels

ന്യൂഡെൽഹി: വീർ സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു.

ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ: ദി മാൻ ഹൂ കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കർ ഒരു ഫാസിസ്‌റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യാഥാർഥ്യ ബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയ വാദിയുമായിരുന്നു.

സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തത്വത്തിൽ ഏറ്റവും വലിയ ദർശകനായിരുന്നു സവർക്കറെന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സവർക്കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE