സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം

By News Desk, Malabar News
Ajwa Travels

വയനാട്: എൻഡിഎ സ്‌ഥാനാർഥി സികെ ജാനുവിനെതിരെ സുൽത്താൻ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണച്ച ആളാണ് ജാനുവെന്ന് സേവ് ബിജെപിയുടെ പേരിലുള്ള പോസ്‌റ്ററിൽ പറയുന്നു. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്‌ഥാനാർഥിയായി ജനവിധി തേടുമെന്ന് കഴിഞ്ഞ ദിവസമാണ് സികെ ജാനു അറിയിച്ചത്. താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയിട്ടില്ലെന്നും ചര്‍ച്ച നടത്തുക മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. നിലവിൽ ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമാണ് ജാനു.

Also Read: ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE