ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

By Syndicated , Malabar News
mm hasan and kc joseph
Ajwa Travels

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു നിന്ന ചർച്ചയിൽ സജീവ് ജോസഫിനെ മാറ്റണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചുനിന്നു.

സോണി സെബാസ്ററ്യന് ഡിസിസി അധ്യക്ഷസ്‌ഥാനം നല്‍കാമെന്ന ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വച്ചത്. എന്നാൽ ഈ നിർദേശം എ ഗ്രൂപ്പ് തള്ളി. ചര്‍ച്ച പരാജയപ്പെട്ടട്ടില്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. അതേസമയം സമവായ സ്‌ഥാനാര്‍ഥിയായി താന്‍ വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇനി ഇരിക്കൂറിലേക്കില്ലെന്നും കെസി ജോസഫ് വ്യക്‌തമാക്കി.

Read also: അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE