യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജി; നിരസിച്ച് സുപ്രീം കോടതി

By News Desk, Malabar News
supreme court
Ajwa Travels

ഡെൽഹി: ഉത്തർപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോകാമെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന ഹരജിയിലാണ് കോടതി നടപടി. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. വീഴ്‌ചകളുണ്ടായാൽ ക്ളാസ് വൺ ഗസറ്റഡ് ഉദ്യോഗസ്‌ഥരായിരിക്കും ഉത്തരവാദികളെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. യുപിയിൽ തിരഞ്ഞെടുപ്പ് ജോലിക്കിടെ 130ലേറെ ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Malabar News: കോവിഡ് രൂക്ഷം; പ്രധാന വ്യൂ പോയിന്റുകൾ അടച്ച് നെല്ലിയാമ്പതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE