പൊതു പണിമുടക്കിൽ പങ്കെടുത്തവര്‍ക്ക് ശമ്പളം; സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

By News Desk, Malabar News
supreme court
Ajwa Travels

ഡെൽഹി: പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍ കക്ഷിക്കാണ് നോട്ടീസ് അയച്ചത്.  ഹൈക്കോടതി വിധിക്കെതിരെ കേരളാ സര്‍ക്കാര്‍ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

2019 ജനുവരി 8, 9 തീയതികളിൽ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് പൊതുഭരണ വകുപ്പ് അവധിയോടെ ശമ്പളം നൽകിയത്. ഇത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നയപരമായ തീരുമാനത്തിൽ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ വാദം.

Also Read: മികച്ച പ്രതികരണം നേടി ‘വീട്ടിലേക്ക് വിളിക്കാം’ പദ്ധതി; കോവിഡ് രോഗികൾക്ക് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE