ചെന്നൈ: സഞ്ചരിക്കുന്ന സർക്കാർ ബസിൽ വച്ച് ബിയർ കുടിച്ച സ്‌കൂൾ വിദ്യാർഥിനികളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനം. തമിഴ്‌നാട്ടിലാണ് സംഭവം. ചെങ്കല്‍പട്ട് തിരുക്കഴുകുണ്‍റം പൊന്‍വിളൈന്ത കളത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനികളാണ് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ബിയര്‍ കുടിച്ച് ബഹളം വച്ചത്.
വിദ്യാർഥിനികളെ കുറിച്ച് പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കൊപ്പം ഇവരെ വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കൂടാതെ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ മേരി റോസ് നിര്‍മല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദാമോദരന്‍ എന്നിവര്‍ അറിയിച്ചു.
ബസിൽ സഞ്ചരിക്കുന്നതിനിടെ വിദ്യാര്‍ഥിനികളിലൊരാള്‍ ഒരു കുപ്പി ബിയര്‍ എടുത്ത് കുടിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികളും കുപ്പി വാങ്ങി മാറിമാറി കുടിച്ചു. യാത്രക്കാർ ഇത് ചോദ്യം ചെയ്‌തതോടെ വിദ്യാർഥിനികൾ ബസിൽ ബഹളം വെക്കുകയും ചെയ്‌തു.
Read also: പരീക്ഷയ്‌ക്ക് ഹിജാബുമായി എന്ത് ബന്ധം ? ചോദ്യവുമായി സുപ്രീം കോടതി