സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

By News Desk, Malabar News
Food poisoning; The health department has ordered an inquiry
Representational Image

വയനാട്: നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നല്ലൂർനാട്ടിലെ അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാവിലെ അസംബ്‌ളി നടന്ന സമയം കുട്ടികൾ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്‌ടർമാർ വിശദമായി പരിശോധിച്ച് വരികയാണ്. സ്‌കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്‌നങ്ങളില്ല. ഞായറാഴ്‌ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണോ പ്രശ്‌നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യവിഷബാധയാണോ എന്ന കാര്യത്തിലും വ്യക്‌തത വരുത്തും.

Most Read: ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE