ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും

By Team Member, Malabar News
Puducherry School Reopening
Ajwa Travels

പുതുച്ചേരി : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പുതുച്ചേരി. ഇതിന്റെ ഭാഗമായി ഈ മാസം 16ആം തീയതി മുതൽ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സ്‌കൂളുകളിൽ 9ആം ക്ളാസ് മുതൽ 12ആം ക്ളാസ് വരെ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 145 കോവിഡ് കേസുകൾ മാത്രമാണ് പുതുച്ചേരിയിൽ റിപ്പോർട് ചെയ്‌തത്‌. കൂടാതെ കഴിഞ്ഞ 6 മാസക്കാലമായി ഒരു കോവിഡ് മരണം പോലും പുതുച്ചേരിയിൽ റിപ്പോർട് ചെയ്‌തിട്ടില്ല.

കോവിഡ് വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ നടപടികളും വേഗത്തിൽ നടന്നു വരികയാണ്. ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഓഗസ്‌റ്റ് 15ന് മുൻപായി എല്ലാ ആളുകൾക്കും വാക്‌സിൻ നൽകുകയാണ് നിലവിൽ പുതുച്ചേരി സർക്കാർ ലക്ഷ്യം വെക്കുന്നത്.

Read also : ‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE