സംസ്‌ഥാനത്ത് നാളെ അങ്കണവാടികളും സ്‌കൂളുകളും തുറക്കുന്നു

By Team Member, Malabar News
Schools In Kerala Will Reopen Tomorrow
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കുന്നു. 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ ഉച്ച വരെ പ്രവർത്തിക്കുന്ന രീതിയിലാണ് നാളെ സ്‌കൂളുകൾ തുറക്കുക. കൂടാതെ ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം നേരിട്ടെത്തുന്ന തരത്തിലാണ് ക്‌ളാസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സംസ്‌ഥാനത്ത് നേരിട്ടുള്ള ക്‌ളാസുകൾക്കൊപ്പം ഡിജിറ്റൽ-ഓൺലൈൻ ക്‌ളാസുകളും ശക്‌തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ക്‌ളാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ  ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്‌കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്‌തമാക്കിയിരുന്നു.

സ്‌കൂളുകൾക്കൊപ്പം തന്നെ സംസ്‌ഥാനത്തെ അങ്കണവാടികളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. വനിതാ ശിശുവികസന വകുപ്പാണ് നാളെ മുതൽ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക്‌ ദോഷം ചെയ്യുമെന്നതിനാലാണ് ഇപ്പോൾ അങ്കണവാടികൾ തുറക്കാൻ തീരുമാനിച്ചത്.

Read also: കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടു; സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE