തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: ‘നമ്പർ 18 ഹോട്ടൽ’ പോക്സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്