ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു

By Trainee Reporter, Malabar News
fb_students-in-masks_ Malabar News
Representational image
Ajwa Travels

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്‌കൂളുകള്‍ തുറന്നു. സ്‌കൂളുകളിലെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പഠനം തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ തുറന്നത്.

Read also: സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നിര്‍ദേശപ്രകാരം, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ ഉത്തരവനുസരിച്ചാണ് സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 6,8 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, ഏഴാംക്ലാസുകാര്‍ക്ക് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലുമാണ് ക്ലാസുകള്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് ക്ലാസുകള്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE