‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
bhool bhulaiyaa2
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മണിച്ചിത്രത്താഴ്’. ഇന്ത്യയിലെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണിത്. ഇപ്പോഴിതാ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്.

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുയാണ്. കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും നായികാ നായകരായെത്തുന്ന, ‘ഭൂല്‍ ഭുലയ്യ 2‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്‌റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

അനീസ് ബാസ്‌മേയാണ് ‘ഭൂല്‍ ഭൂലയ്യ 2‘വിന്റെ സംവിധായകൻ. ഭുഷന്‍ കുമാര്‍, മുറദ് ഖേതാനി, കൃഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ തബുവും പ്രധാന വേഷത്തിലുണ്ട്. 2020 ജൂലൈ 31നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത് 2007ൽ ആയിരുന്നു. അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജയും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

Read Also: വിജയ് ഹസാരെ ട്രോഫി; കേരളത്തിന് രണ്ടാം ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE