അഫ്‌ഗാൻ പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ എന്ന്; കേന്ദ്രമന്ത്രി

By Desk Reporter, Malabar News
Hardeep-Sing-Puri about CAA
Ajwa Travels

ന്യൂഡെൽഹി: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുന്നതിനിടെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞ് കേന്ദ്രമന്ത്രി. അഫ്‌ഗാനിൽ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ നടപ്പിലാക്കുന്നത് എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ഇന്നലെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 28 അഫ്‌ഗാൻ പൗരൻമാരും രണ്ട് സെനറ്റർമാരും ഉൾപ്പടെ 168 പേർ ഇന്ത്യയിൽ എത്തിയിരുന്നു. അഫ്‌ഗാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്​ദാനം ചെയ്​തിരുന്നു. അഫ്‌ഗാനിസ്‌ഥാനിലെ നിലവിലെ സ്‌ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയം ആക്കിയിരിക്കുന്നത്.

Most Read:  മധ്യപ്രദേശിൽ വഴിയോര കച്ചവടക്കാരന് നേരെ ആൾകൂട്ട മർദ്ദനം; സാധനങ്ങൾ കൊള്ളയടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE