മധ്യപ്രദേശിൽ വഴിയോര കച്ചവടക്കാരന് നേരെ ആൾകൂട്ട മർദ്ദനം; സാധനങ്ങൾ കൊള്ളയടിച്ചു

By News Desk, Malabar News
Bangle seller_attack
Ajwa Travels

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വഴിയോര കച്ചവടക്കാരന് ആൾകൂട്ടത്തിന്റെ മർദ്ദനം. വളക്കച്ചവടത്തിന്റെ മറവിൽ സ്‌ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വളകൾ വിൽക്കുന്നതിനിടെ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ചാണ് ഒരു സംഘം യുവാവിനെ റോഡിലിട്ട് മർദ്ദിച്ചത്. വിൽപനക്ക് വെച്ചിരുന്ന വളകളും ഇവർ നശിപ്പിച്ചു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം അക്രമികൾ കവർന്നുവെന്നും പരാതിയുണ്ട്.

തന്റെ പേര് ചോദിച്ചെത്തിയ സംഘം പിന്നാലെ അടി തുടങ്ങിയെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. കയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും വളകൾ ഉൾപ്പടെയുള്ള മറ്റ് വിൽപന സാധനങ്ങളും ഇവർ നശിപ്പിച്ചെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം, യുവാവിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും വീഡിയോയിൽ ഉള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡോർ പോലീസ് പറഞ്ഞു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രാഷ്‌ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. ഈ വീഡിയോ അഫ്‌ഗാനിൽ നിന്നല്ലെന്നും ശിവ് രാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിൽ നിന്നാണെന്നും കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹി ട്വീറ്റ് ചെയ്‌തു. വളകൾ വിൽക്കുന്ന ഒരു മുസ്‌ലിം യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരയായ യുവാവിന് താൻ നഷ്‌ടപരിഹാരവും നിയമസഹായവും നൽകുമെന്നും ഇദ്ദേഹം വാഗ്‌ദാനം ചെയ്‌തു. വിഷയം മൂടിവെക്കാൻ പോലീസ് ശ്രമിച്ചുവെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

Also Read: ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE