യോഗി സർക്കാരിന് തിരിച്ചടി; യുപി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു

By K Editor, Malabar News
Ajwa Travels

ലക്നൗ: യോഗി സർക്കാരിന് തിരിച്ചടിയായി ദളിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് യുപി ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. വൻ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ ദളിത് സമുദായത്തിൽ നിന്നുള്ള ഒരു മന്ത്രി രാജിവച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയാണ്. മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദയും യോഗിയുമായി നല്ല ബന്ധത്തിലല്ല. നിലവിൽ ഡെൽഹിയിലുള്ള അദ്ദേഹം ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.

കഴിഞ്ഞ 100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് അമിത് ഷായ്‌ക്ക്‌ അയച്ച കത്തിൽ ഖതിക് പറയുന്നു. ഇത് ഒരുപാട് വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ രാജിവയ്‌ക്കുന്നതെന്നും വകുപ്പുതല സ്‌ഥലം മാറ്റത്തിൽ ക്രമക്കേടുണ്ടെന്നും കത്തിൽ പറയുന്നു.

“ദളിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല. മന്ത്രി എന്ന നിലയിൽ അധികാരമില്ല. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല. എന്റെ വകുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത് ദളിത് സമൂഹത്തെ തന്നെ അപമാനിക്കലാണ്” അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. രാജി പിൻവലിക്കണമെന്ന് പാർടി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

Read also: ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE