പാത ഇരട്ടിപ്പിക്കൽ; സംസ്‌ഥാനത്ത് ഇന്ന് 7 ട്രെയിൻ സർവീസുകൾ റദ്ദാക്കി

By Team Member, Malabar News
Kannur- Alappuzha Executive Express derails; No casualty
Rep. Image
Ajwa Travels

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 7 ട്രെയിനുകൾ സർവീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‍പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്‍പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്‍പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്‌സ്‍പ്രസ് എന്നിവയാണ് സർവീസ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

അതേസമയം നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്‍പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ നിയന്ത്രണങ്ങളുടെ ഭാഗമായി 30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്‌തു.

തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്‍പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്‍പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്‍പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്‍പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്‌സ്‍പ്രസ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിട്ട പ്രധാന ട്രെയിനുകൾ.

Read also: പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE