ലൈംഗികാതിക്രമ പരാതി; ഡോക്‌ടർക്കെതിരെ കേസെടുത്ത് പോലീസ്

എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. ബലാൽസംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

By Trainee Reporter, Malabar News
Earanakulam general hospital
Ajwa Travels

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള വനിതാ ഡോക്‌ടറുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് പോലീസ്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. ബലാൽസംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്‌ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തുവെന്നാണ് വനിതാ ഡോക്‌ടർ നൽകിയ പരാതി.

കഴിഞ്ഞ ദിവസമാണ് മനോജിനെതിരെ വനിതാ ഡോക്‌ടർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ അതിൽ നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പോസ്‌റ്റിന്റെ ഉള്ളടക്കം. തുടർന്ന് ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്‌ടറോട് റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം പോലീസിലും അറിയിച്ചത്. ആശുപത്രി സൂപ്രണ്ടിനും വനിതാ ഡോക്‌ടർ പരാതി നൽകിയിട്ടുണ്ട്.

ആരോപണ വിധേയനായ ഡോക്‌ടർ ഇപ്പോൾ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവം പോലീസിൽ റിപ്പോർട് ചെയ്യാൻ ആരോഗ്യവകുപ്പ് ഡയറക്‌ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നത് ഉൾപ്പടെയുള്ള മറ്റു വിവരങ്ങൾ കൃത്യമായി അറിയാൻ അന്വേഷണം നടത്താനും നിർദ്ദേശമുണ്ട്. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗമായിരിക്കും അന്വേഷിക്കുക.

Most Read| പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; പുതുപ്പള്ളിയിൽ നാളെ നിശബ്‌ദ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE