ഇടതോ വലതോ ഭരിക്കട്ടെ; ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ വേണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

By Syndicated , Malabar News
kk-shailaja

കൊച്ചി: കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. ചികിൽസ കിട്ടാതെ ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ മരിച്ചില്ല. അടുത്ത ഭരണം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചര്‍ മതി. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കില്‍ അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മറുപടി പ്രസംഗത്തില്‍ കെകെ ശൈലജ ടീച്ചർ പറഞ്ഞു. കോവിഡിനോടുള്ള പോരാട്ടം ആരംഭിച്ച സമയം മുതല്‍ സഭാ ആശുപത്രികളും സ്‌ഥാപനങ്ങളും നല്‍കിയ സേവനങ്ങള്‍ വിലമതിക്കാൻ ആവാത്തതാണെന്നും മന്ത്രി പറഞ്ഞു. എംപി ഹൈബി ഈഡനടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read also: സീറ്റുകളിൽ വിട്ടുവീഴ്‌ച വേണം; ഘടക കക്ഷികളോട് സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE