സീറ്റുകളിൽ വിട്ടുവീഴ്‌ച വേണം; ഘടക കക്ഷികളോട് സിപിഐഎം

By Syndicated , Malabar News
Malabarnews_cpim cpi
Representational image

തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയാറാവണമെന്ന് ഘടക കക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ വിട്ടുവീഴ്‌ച വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും സീറ്റുകൾ ഇത്തവണയും വേണമെന്ന് ഘടകക്ഷികൾ ആവശ്യപ്പെട്ടു. വികസന മുന്നേറ്റ യാത്രക്ക് ശേഷം വിശദമായ ചർച്ചയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്.

കേരളാ കോൺഗ്രസ് എം 15 സീറ്റുകളും എൽജെഡി ഏഴു സീറ്റുകളും ആവശ്യപ്പെട്ടു. നാല് സീറ്റുകൾ എന്ന ആവശ്യത്തിൽ എൻസിപിയും ജനാധിപത്യ കേരള കോൺഗ്രസും ഉറച്ചു നിന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സിപിഐയുമായി രണ്ടാംഘട്ട ചർച്ചയും ജനതാദൾ എസുമായുള്ള ചർച്ചയും ഈ ആഴ്‌ച തന്നെയുണ്ടാകും.

Read also: പിഎസ്‌സി ഉദ്യോഗാർഥികളോട് പരിഹാസം; എ വിജയരാഘവനെ വിമർശിച്ച് മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE