കൊല്ലം തുറമുഖത്ത് കപ്പലിൽ സ്‌ഫോടനം; എൻജിനിയർക്ക് പരിക്ക്

ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.

By Senior Reporter, Malabar News
explosion
Representational image

കൊല്ലം: തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ്ങിനിടെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എൻജിനിയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പരിക്കേറ്റു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. യാത്രക്കിടെ എൻജിൻ തകരാറിൽ ആയതിനെ തുടർന്ന് കപ്പൽ കൊല്ലം പോർട്ടിൽ നങ്കൂരമിടുകയായിരുന്നു.

ഇവിടെവെച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ എൻജിനിയറെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഖത്തും നെഞ്ചിനുമാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Most Read| കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE