ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
newyork-shooting
Ajwa Travels

ന്യൂയോർക്ക്: യുഎസിൽ വീണ്ടും വെടിവെപ്പ്. ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്‌ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്‌ഥനാണ്.

അന്വേഷണം നിലവിൽ പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്‌തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആക്രമിയെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്‌ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന മേഖലയാണ്. അതിനാൽ തന്നെ വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Read Also: മഴ മുന്നറിയിപ്പ്; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE