യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു

By Staff Reporter, Malabar News
us-shootings
Representational Image
Ajwa Travels

ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

സംഭവത്തില്‍ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 15 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരുണ്ട്.

ന്യൂയോര്‍ക്ക് സബ്‌വേ മെട്രോ സ്‌റ്റേഷനില്‍ നടന്ന വെടിവെപ്പിലെ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാരനാണ് ന്യൂയോര്‍ക്ക് പോലീസിന്റെ പിടിയിലായത്.

തിരക്കേറിയ സമയത്ത് സബ്‌വേ മെട്രോ സ്‌റ്റേഷനില്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നത്.

Read Also: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE