സിഐടിയു ചുമതലകളിൽ നിന്ന് ഒഴിവാക്കണം; പാർട്ടി നടപടിക്ക് പിന്നാലെ സികെ മണിശങ്കർ

By Desk Reporter, Malabar News
CK Mani Shankar after the party action
Ajwa Travels

കൊച്ചി: സിഐടിയുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്‌ഥാന വൈസ് പ്രസിഡണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ സികെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സിഐടിയു സംസ്‌ഥാന സെക്രട്ടറിക്കും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കും കത്ത് നൽകി.

അടുത്ത സിഐടിയു നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്യും. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ മണിശങ്കറിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുടെ അടിസ്‌ഥാനത്തിൽ അദ്ദേഹത്തെ ജില്ലാകമ്മിറ്റിയിലേക്കു തരം താഴ്‌ത്തുകയായിരുന്നു

എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ച ബോധ്യപ്പെട്ടതിനെ തുടർന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എൻസി മോഹനന് എതിരെയും നടപടി എടുത്തിരുന്നു. ഒരു വർഷത്തേക്കാണ് ഇരുവരെയും ചുമതലകളിൽനിന്നു മാറ്റി നിർത്തിയത്.

Most Read:  ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE