വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ല; പികെ ഫിറോസ്

By Syndicated , Malabar News
pk-firos
Ajwa Travels

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പികെ ഫിറോസ്  നിലപാട് വ്യക്‌തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം പാടില്ല. വര്‍ഗീയ നിലപാടുള്ള ജമാഅത്ത് ഇസ്‍ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഫിന്റെ നിലപാടിന് വിരുദ്ധമാണ് അത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാണെന്നും പികെ ഫിറോസ് വ്യക്‌തമാക്കി.

സംസ്‌ഥാന സര്‍ക്കാരിനെയും ഫിറോസ് രൂക്ഷമായി വിമര്‍ശിച്ചു. സിപിഐഎം എസ്ഡിപിഐ, ബിജെപി ബന്ധം നിലനിർത്തുന്നുണ്ട്. കൊടുവള്ളിയിലെ കാരാട്ട് മോഡല്‍ വോട്ട് മറിക്കല്‍ സിപിഐഎം പലയിടത്തും നടത്തി. പികെ ഫിറോസ് പറഞ്ഞു.

അതേസമയം, ഈ മാസം 31ന് അകം യൂത്ത് ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.

Read also: വൈറ്റില പാലം; പച്ചക്ക് പറയുന്ന ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE