പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

By Staff Reporter, Malabar News
Arrest-kozhikode
Representational Image
Ajwa Travels

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാൾ പിടിയില്‍. കൊടിയത്തൂർ സ്വദേശി അബ്‌ദുള്ളയെയാണ് മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്ഐ അബ്‌ദുറഹിമാനാണ് പരിക്കേറ്റത്. പരിശോധന നടത്തുകയായിരുന്ന ഇദ്ദേഹത്തെ കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്ന അബ്‌ദുള്ള മനഃപൂർവം ഇടിച്ച് പരുക്കേല്‍പ്പിക്കുക ആയിരുന്നെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. കൈക്ക് പരുക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Malabar News: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE