യൂട്യൂബ് വഴി അധിക്ഷേപം; എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

By News Desk, Malabar News
MalabarNews_mg sreekumar
M G Sreekumar
Ajwa Travels

തൃശൂര്‍: ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്ക് എതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ചേര്‍പ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദ പ്രചരണമുണ്ടായത് എന്നാണ് എം.ജി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തൃശൂര്‍ പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളായ യൂട്യൂബര്‍മാര്‍ ആണ് ആരോപണത്തിന് ഇടയായ വീഡിയോ പങ്ക് വെച്ചത്.

തന്നെ വ്യക്‌തിപരമായി അധിക്ഷേപിക്കുക ആണ് ഇവര്‍ ചെയ്‌തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എംജി ശ്രീകുമാറിന്റെ പരാതി ഡി.ജി.പി ചേര്‍പ്പ് പൊലീസിന് കൈമാറുക ആയിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്‌ത്‌ മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ഥികള്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ചേര്‍പ്പ് എസ്.ഐ.യുടെ കീഴിലാണ് അന്വേഷണം.

Read Also: പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹന പരീക്ഷണം വിജയകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE